I’m arranging my own funeral??Weird dream! . Its 4:45 a.m.. This dream woke me up today .I can hear the barking of the stray dogs outside my room.. Fear! Fear is slowly replacing the numb feeling inside me.. Fear for what?? Tragedy? Pain or death?? Death… Death was the subject of my dream.. why should I be scared of death.. As I read in some book ‘angel of death’ actually makes our life beautiful. It reminds us to take risks that we are always afraid of.. the thought that we are not permanent here will dispel the fear and help us to explore our dreams .To LIVE our life ! not merely passing through it... So fear is not feeling that surge into my mind when I think about death.. But that dream resurfaced thorough my mind again and again.. I looked at the ceiling just to dismiss the impish trick of my mind to unleash fear in me ..I switched on the light ..In a split second the current was gone. Spooky!! I closed my eyes and summoned all my strength to bring back the sleep to solace me..NO ! it no signs of showing up! Fear incapacitated the efforts of my innocent sleep too… What is the root cause of this fear ?? Not death. Then??.. The fear for tragedy?? I just can’t lose the people I love.. The worst pain in the world is taking away something that is close to our heart .. I closed my eyes and prayed for my family n friends ‘keep me away from loss, I don’t care about gains…let my life flow without any tides …let it flow peacefully …‘
Black and white sides of life is a myth.. Life has only one side !! i.e grey !.. And I like to relish in its delicious uncertainty!
Wednesday, 27 November 2013
ഒരു അഭയാര്‍ത്ഥിയുടെ മനസ്സിലൂടെ
എന്റെ ആ പഴയ ചിലങ്കയില്‍ നിന്ന് ഇന്ന് പൊഴിഞ്ഞത് പതിനാറാമത്തെ മണിയാണ്
.മെല്ലെ വിതുംബികൊണ്ട് അതും യാത്ര പറഞ്ഞപ്പോള്‍ ഒരു തരം നിര്‍വികാരത മനസ്സില്‍ വളരുന്നത് ഞാന്‍ അറിഞ്ഞു.
പിന്നെയും ആ ചിലങ്ക ഹൃദയത്തോട് ചേര്‍ത്ത്, ഒന്നമര്‍ത്തി ചുംബിച്ച്, ശക്തിയോടെ ഒന്ന് കൂടി കിലുക്കി.ചിലങ്കയുടെ താളത്തില്‍ നിന്റെ ചിരി മനസ്സില്‍ എവിടെയൊക്കെയോ തട്ടി പ്രതിധ്വനിച്ചു .
ഇപ്പോള്‍ ആ മുറിയിലെ 58 പേരുടെയും കണ്ണുകള്‍ എന്നിലാണ്.എന്റെ ചിലങ്കയേയും എന്നെയും അവര്‍ മാറി മാറി നോക്കി.
ചിതറി കിടക്കുന്ന മണികളില്‍ ഞാന്‍ കാണുന്ന വിരഹത്തിന്റെ സൗന്ദര്യം അവര്‍ കാണുന്നുണ്ടാകില്ല .കാരണം അവരുടെ കണ്ണുകളില്‍ വിശപ്പാണ്,വേദനയാണ്, ഈ അഭയാര്‍ത്ഥി ക്യാമ്പിന്റെ മുഷിപ്പിക്കുന്ന നിര്‍വികാരതയാണ്.
ആ നിര്‍വികാരതയുടെ കറുപ്പ് എന്റെ മനസ്സിലെ പ്രണയത്തിന് മൂഡതയുടെ പരിവേഷം നല്കുന്നു.
പുറത്തു ഇരുട്ട് വീണു തുടങ്ങിയിരുന്നു.മനസ്സിലെ നിലാവിനെ പോലും കാര്‍ന്നു തിന്നുന്ന ഇരുള് നിറഞ്ഞ ഒരു ലോകം മുന്നില്‍ തുറക്കപ്പെടുന്നതു പോലെ തോന്നി എനിക്ക്.ചുറ്റും കണ്ണോടിച്ചപ്പോള്‍ ഒരമ്മയുടെ നെഞ്ചോടു ചേര്‍ന്ന് വിശന്നു കരഞ്ഞു കരഞ്ഞുറങ്ങുന്ന ഒരുണ്ണി.
ക്രൂരനായ ഒരു പുഴു കാര്‍ന്നു കാര്‍ന്നു തിന്നുന്ന ഒരു പനിനീര് പൂവിനെ പോലെ തോന്നിച്ചു അവന്ടെ മുഖം.അവനെ തന്നെ ഇമവെട്ടാതെ നോക്കുന്ന അവന്ടെ അമ്മയുടെ കണ്ണിലെ ഭാവം എനിക്ക് പരിചിതമാണ്. ഒരിക്കല്‍ പൊള്ളുന്ന പനിയോടെ പുതച്ചു മൂടി കിടന്ന എന്റെ നെറ്റിയില്‍ കൈവച്ച് ഒരു രാത്രി മുഴുവന്‍ ഉറങ്ങാതെ അടുത്തിരുന്ന എന്റെ അമ്മയുടെ കണ്ണിലെ വേദന..
ഒരു ഭൂകമ്പത്തിന്റെ നീരാളി കൈകള്‍ ഒന്നിറുക്കി പുണര്‍ന്നപ്പോള്‍ ഉടഞ്ഞു പോയത് , ഞങ്ങളുടെ ജീവിതമാണ്., ഞങ്ങളുടെ കുടുംബങ്ങളാണ് .. എന്റെ പ്രണയമാണ് ... ജീവിതം സുന്ദരമാണെന്ന് എപ്പോഴും പറയുന്ന, എന്നിലെ ദുഖങ്ങള്‍ പോലും ഊറ്റി എടുത്തു അവന്റെതായ രസതന്ദ്രങ്ങള് ഉപയോഗിച്ചു മധുരമുള്ളതാക്കി മാറ്റുന്ന എന്റെ നന്ദു.. ജീവിതത്തെ ഒരുപാട് സ്നേഹിക്കാന്‍ പഠിപ്പിച്ച അവനും മണ്ണിന്റെ ഭാഗമായ് മാറിയപ്പോള്‍ എല്ലാം വ്യര്‍ത്ഥം എന്ന് തോന്നി പോയി. ജനിച്ചു എന്ന പാപത്തിന്റെ ശിക്ഷയായി ഈ കൂടാരത്തില്‍ എന്നെന്നേക്കും ബന്ധിക്കപ്പെട്ടെന്നു തോന്നിപ്പോയ നിമിഷങ്ങള്‍ ..
എന്റെ ചിതറിക്കിടക്കുന്ന ചിലങ്കയിലെ മണികള്‍ നിസ്സന്ഗതയോടെ തിരികെ ശേഖരിക്കുമ്പോള്‍ പ്രത്യാശ , മനസ്സില്‍ എവിടെയോ പൂക്കുന്നത് ഞാന്‍ അറിഞ്ഞു. എന്റെ ഓരോ നിശ്വസങ്ങള്ക്കും നിശ്ചയധാര്‍ട്യത്തിന്റെ ദിവ്യത. .. ഇല്ല !! ഒന്നും നിത്യമല്ല !ദുഖവും , നഷ്ട്ടപെടലുകളും, സന്തോഷവും ഒന്നും ...ഇന്നലെകളെ ഇവിടെ ഉപേക്ഷിക്കുക.അമ്മയുടെ ചൂടേറ്റു ഉറങ്ങുന്ന ആ പിഞ്ചു കുഞ്ഞിനെ ഒന്ന് കൂടി നോക്കി ഞാന്‍.
ഇപ്പോള്‍ അവന്ടെ ആയിരം സ്വപ്നങ്ങളെയും പ്രതീക്ഷകളെയും എനിക്ക് വായിക്കാന്‍ കഴിയുന്നു... ഇവിടെ ,ആര്‍ക്കും ഒന്നും നഷ്ട്ടപെട്ടിട്ടില്ല... ഈ ദുര്‍ഗന്ധം നിറഞ്ഞ ക്യാമ്പില്‍ നിന്ന് തുടങ്ങട്ടെ നാളെയുടെ സ്വപ്നങ്ങള്പിറക്കുന്നത് ..

എന്റെ അമ്മയുടെ അമ്മമാര്‍
കുറച്ചു കാലങ്ങളായ് മനസ്സില്‍ ചില മുഖങ്ങള്‍ ഒരു ചെറിയ തേങ്ങലുണ്ടാക്കികൊണ്ട് തിളങ്ങി നില്ക്കുന്നു .. . മറവിയുടെ വെയിലിലും വാടാതെ കണ്ണിലേക്ക് നനവ് പടര്‍ത്തുന്ന ചില മുഖങ്ങള്‍ ! എന്നാലും ,ഓര്‍മകള്‍ക്ക്, വേര്‍പാടിന്റെ രസമായതിനാല്‍, മറവിയിലേക്ക് മനപ്പൂര്‍വം തള്ളി വിടാന്‍ മനസ്സിനെ പ്രേരിപ്പിക്കുന്ന ചില മുഖങ്ങള്‍ .
അവലോന്നാണ് എന്റെ അയല്പക്കത്തെ പാത്തുമ്മ താത്തയുടെ ഉമ്മ!! നൂറു വയസ്സു തികഞ്ഞപ്പോലാണ് ഉമ്മ മരിച്ചത് !! കോളേജില്‍ നിന്ന് ലീവ് കിട്ടുമ്പോള്‍, വീട്ടിലേക്ക് , അല്ല , അടുക്കളയിലെ അമ്മയുടെ വിഭവങ്ങളിലേക്ക് കൊതിയൊടെ കുതിക്കുമ്പോള്‍, ചിലപ്പോള്‍ ഉമ്മയെ കാണാന്‍ പോകാന്‍ ഞാന്‍ മറക്കാറുണ്ട് .അങ്ങനെ സംഭവിച്ചാല്‍ ,ഒരൂന്നു വടിയും പിടിച്ച് വാര്‍ധക്യം സമ്മാനിച്ച മുടന്തുമായ് മെല്ലെ മെല്ലെ നടന്നു എന്നെ കാണാന്‍ വരുന്നത് ഇപ്പോഴും മനസ്സില്‍ മായാതെ നില്ക്കുന്നു .."ഇമ്മാട്ടി എന്താ ഉമ്മയെ കാണാന്‍ ബാരാത്തത് ?(ഈ "ഇമ്മാട്ടി " എന്ന വാക്കിന്റെ അര്‍ത്ഥം ഇപ്പോഴും എനിക്കറിഞ്ഞൂടാ ..കുട്ടി എന്നായിരിക്കുമെന്ന് അനുമാനിക്കാം). എന്നത് ഒരു സ്ഥിരം ചോദ്യമായിരുന്നു ..
എനിക്കിവിടെ ജോലി കിട്ടിയപ്പോഴേക്കും ഉമ്മയുടെ ആരോഗ്യ സ്ഥിതി മോശമാകാന്‍ തുടങ്ങിയിരുന്നു..അങ്ങനെ ഇരിക്കുമ്പോള്‍ ഒരിക്കല്‍ ഉമ്മ പറഞ്ഞു "ഇമ്മാട്ടി ഇനി പടിച്ചണ്ട ..പെട്ട്ന്ന് ഒരു ചെക്കനെ കണ്ടു പിടിച്ചു നിക്കാഹ് കഴിക്ക് ..ഇമ്മാട്ടീടെ ചെക്കനെ എനിക്കും കാണണം.പിന്നീടുള്ള രണ്ടു മാസം DEV square ഉമായുള്ള മല്പിടുത്തമായിരുന്നു . ഇടയ്ക്കെപ്പോഴോ അമ്മയുടെ ഫോണ്‍ " ഉമ്മ മരിച്ചു" എന്റെ ചുവന്ന TAG കറുപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ പോകാന്‍ കഴിഞ്ഞില്ല.ഒന്ന് രണ്ടു മാസങ്ങള്‍ക്ക് ശേഷമാണ് പിന്നീട് ഞാന്‍ ഉമ്മയുടെ വീട്ടില്‍ പോയത്. വീട് ഒഴിഞ്ഞു കിടക്കുന്നിരുന്നു .പാത്തുമ്മ താത്ത മകന്റെ കൂടെയാണ് ഇപ്പോള്‍ താമസം .. തിരിഞ്ഞു നടന്നപോള് ഇമ്മാട്ടി എന്ന വിളി കേള്‍ക്കാന്‍ വെറുതെ ആഗ്രഹിച്ചു പോയി ഒരു നിമിഷം.. പലതും , മനസ്സിനെ അസ്വസ്ഥമാക്കുന്നു എന്ന് തോന്നിയപ്പോള്‍ വീടിലേക്ക് തിരിച്ചു നടന്നു ..
അങ്ങനെ വീടിലെത്തിയപ്പോള്‍ ദേ നില്ക്കുന്നു പൌലോസേടത്തി..(ചേടത്തിയുടെ പേര് ഏലിയാമ്മ എന്നാണ് .പക്ഷെ പൗലോസേട്ടന്റെ ഭാര്യയായത് കൊണ്ട് ഈ പേരിലാണ് അറിയപ്പെടുന്നത്..) 70 വയസ്സ് പ്രായം. പൌലോസേടത്തിയുടെ സൗന്ദര്യം പലപ്പോഴും എന്റെയും അമ്മയുടെയും സoസാരവിഷയമാകാറുണ്ട്.. ചേടത്തിയും ഞാനും തമ്മില്‍ പഴയ ഒരു ചട്ടേം മുണ്ടും ബന്ധമുണ്ട്..
(ഞാന്‍ എഴാം ക്ലാസ്സിലോ മറ്റോ ആണ്..പ്രച്ഛന്ന വേഷത്തിനു ഒരു കുശുംബിയായ അമ്മായിയമ്മ ആകാന്‍ ഞാന്‍ തീരുമാനിച്ചു (ഭാവങ്ങളൊന്നും അഭിനയിക്കേണ്ടി വരില്ലല്ലോ) .അതിന്റെ ഫലമായ് ചേടത്തിയുടെ ചട്ടേം മുണ്ടും കടം വാങ്ങി..തകര്‍ത്തങ്ങു അഭിനയിച്ച് ഒരു 3rd prize ഉം കിട്ടി കേട്ടോ..എല്ലാം കഴിഞ്ഞ്പ്പോള് അമ്മ അത് മനോഹരമായ് അലക്കി സംഭവം തിരിച്ചു എന്നോട് കൈയ്യോടെ കൊണ്ട് കൊടുത്തേക്കാനും പറഞ്ഞു ...ഞാന്‍ സ്നേഹത്തോടെയും കൃതജ്ഞതയോടെയും ആ മനോഹരമായ വസ്ത്രം എടുത്ത് വക്കാന്‍ തുടങ്ങിയപ്പോള്‍ മനസ്സ് പറഞ്ഞു "ആനൂ ഒന്നിസ്തിരി ഇട്ടു കൊടുത്തൂടെ ..ചേടത്തിക്ക് സന്തോഷമാകുമല്ലോ" എന്ന് ..അങ്ങനെ ചിരിക്കുന്ന ചേട്ടത്തിയുടെ മുഖം മനസ്സിലോര്‍ത്ത് iron ബോക്സ് ചൂടാക്കി അങ്ങ് വച്ചു .. ഒരു triangle shapel ഇസ്തിരി പെട്ടിയോടു ചേര്‍ന്നിരിക്കുന്ന തുണി കഷണം കണ്ടു ഞാന്‍ ഞെട്ടി...അമ്മയോട് പറയാന്‍ ധൈര്യമില്ല..ചുട്ട അടി കിട്ടുമെന്നുറപ്പ്.. പെട്ടന്നാണ് മനസ്സില്‍ ഐഡിയ മണി മുഴങ്ങിയത് .. അച്ഛന്റെ മുണ്ടിന്റെ (പുതിയതാണോ എന്നറിയില്ല) ഒരു ചെറിയ കഷണം മുറിച്ചെടുത്ത് fevicol കൊണ്ട് മടക്കി ഭംഗിയായ് ഉരുകിയ ഭാഗത്ത് ഒട്ടിച്ചു, തിരിച്ചു കൊടുത്തു...പിന്നെ ഞാന്‍ ആ ഭാഗത്തേക്ക് പോയിട്ടില്ല ..)
പിന്നീട് വീട്ടില്‍ ചേടത്തി വരുമ്പോഴെല്ലാം ദ്രുത ഗതിയില്‍ ചലിക്കുന്ന ഹൃദയത്തോടെ "അമ്മേ ഞാന്‍ പഠിക്കാന്‍ പോകുകയാണെന്നും പറഞ്ഞു ഞാന്‍ എന്റെ റൂമില്‍ കയറും .അവര്‍ പോയി കഴിഞ്ഞാല്‍ പുറത്തിറങ്ങും..ഫെവികോള്‍ കൊണ്ട് ഡിസൈന്‍ ചെയ്ത ചട്ടേം മുണ്ടിനേം പറ്റി ഇതുവരെ ചേടത്തി അമ്മയോട് പറഞ്ഞിട്ടില്ല...പിന്നെ പല തവണ കണ്ടെങ്കിലും ചേടത്തി , ചട്ടേം മുണ്ടിന്റെം കാര്യം മറന്നത് പോലെ തോന്നിച്ചു.. ക്രമേണെ ഞാനും അത് മറന്നു...
ഞാന്‍ കയറി ചെന്നപ്പോള്‍ ചേടത്തി ചെറുപ്പത്തിലെ എന്റെ വീര ഗാഥകള്‍ പറയുകയാണ്..പിന്നെ എന്നോട് പറഞ്ഞു ..."ഞാന്‍ ജാന്‍സിയുടെ കുട്ടികളുടെ അടുത്തേക്ക് പൊകുകയാണ്(ചേടത്തിയുടെ മകള്‍ ജാന്‍സി ചേച്ചി ഒരു accident ഇല് മരിച്ചു ..അവരുടെ മക്കളെ നോക്കാനാണ് ചേടത്തി പോകുന്നത്).അതുകൊണ്ട് അമ്മയെ ഒന്ന് കാണാന്‍ വന്നതാണ്..ഇനി എപ്പോഴും കാണാന്‍ പറ്റില്ലല്ലോ ..മറക്കരുത് ട്ടോ അനു മോളെ ..കല്യാണത്തിനു വിളിക്കണം..." എനിക്ക് വിഷമം തോന്നി ...പോകാന്‍ നേരമായപ്പോള്‍ ഒരു ചോദ്യം ...."അനു മോള്‍ക്ക് അന്ന് എന്റെ ചട്ടേം മുണ്ടും ഉടുത്തുള്ള മത്സരത്തിനു സമ്മാനം കിട്ടിയോ" .... യ്യോ പോയി ....ഞാന്‍ ഞെട്ടലോടെ ചേടത്തിയെ നോക്കി ...ആ കണ്ണിലെ ഏതോ ഒരു ഭാവം എന്നെ ചിരിപ്പിച്ചു ...പിന്നീടു ചേടത്തിയും ഞാനും ഒരുപാടു ചിരിച്ചു ..അമ്മയ്ക്കപോഴും ഒന്നും മനസ്സിലായില്ല ....ഭാഗ്യം....

The girl I saw
I was waiting for the bus along with my cousin to visit a temple of lord Sita near a place called Pulppally.
And the bus showed no signs of arriving and its like she(sita) is not interested in meeting me at her abode to trouble her with my petty issues when there is enough problems fed into her head by other people…
I looked around just to put something to my bored and inactive mind to falter the growing impatience in me… There was a small house and out of curiosity I peeped inside … And a girl (the girl who urged me to write this blog) came out with a glass of water for her father who was waiting there to leave for his work.. i.e to sell lottery tickets. As I noticed he had no legs and he crawled past me without taking no notice of us. And the girl was standing there wondering who are this new faces at the early morning so curious about her father.. She was of my age ,too weak and lean. I could also see her big eyes scanning me ..There was something special about her dark eyes which reflected a tons of dreams and a spark of determination that told me ”whoever you are , don’t sympathize at my poverty. I have beautiful dreams and aspirations for my life than you have ..Now you see me with a fragile body and pale eyes just because I was born to the hands of this weak man you just saw and you were born to the hands of blessed people. you did not make any difference to your life .. did you?? But because of me, change will spring to this abandoned world.. you remain numb to the cravings you see around you and do nothing but just sympathize for a minute and move forward.. But I’ll live my dreams and change the dreams of many people like me, to reality. You go to some manmade structures to find God and you are stupid enough to believe that he is eager to reside in those special places you made for him. Feel him here in the air we breathe and which connects you and me ,who makes you understand me without the help of any language “
My bus arrived and I stood there rooted to the spot reading her eyes ..may be all this what I read from her eyes will be the product of my crazy imaginations.. But I still remember her whenever I close my eyes to pray …

Subscribe to:
Comments (Atom)